വീണ്ടും അഗ്നിപര്‍വ്വതം പൊട്ടത്തെറിച്ചു ഗ്വാട്ടിമലയില്‍ അതീവ സുരക്ഷ
ഗ്വാട്ടിമാല: ഗ്വാട്ടിമാല അഗ്നിപർവതത്തിൽ വീണ്ടും പൊട്ടിത്തെറിയുണ്ടായെന്ന് റിപ്പോർട്ട്. ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്വ്വതത്തില് ആദ്യമുണ്ടായ സ്ഫോടനത്തില് 72 ഓളം പേര് മരിച്ചതായാണ് റിപ്പോര്ട്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആദ്യ സ്ഫോടനം. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്.
ഞായറാഴ്ച ഉണ്ടായ പൊട്ടിത്തെറിയിൽ നിരവധിപ്പേരെ കാണാതാവുകയും ആയിരത്തിലേറപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വീണ്ടും പൊട്ടിത്തെറിയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്ന്ന് പ്രദേശത്തു നിന്നും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്പ്പിച്ചിരുന്നു. ആദ്യത്തെ സ്ഫോടനത്തില് അതിശക്തമായി ചാരവും പുകയും പാറക്കല്ലുകളും തെറിച്ചു വീണതിനാല് വിമാനഗതാഗതമടക്കം തടസപ്പെട്ടിരുന്നു.
രണ്ടായിരത്തോളം ആളുകള് കുടുംബസമേതം ഇവിടങ്ങളില് നിന്ന് പലായനം ചെയ്തു. ഗ്വാട്ടിമാലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഇവിടം. 12346 അടി ഉയരത്തിലാണ് സ്ഫോടനം നിമിത്തമുണ്ടായി ചാരം വ്യാപിച്ചിരിക്കുന്നത്. ഗ്വാട്ടിമാലയില് പ്രധാനമായും രണ്ട് സജീവ അഗ്നിപര്വ്വതങ്ങളുണ്ട്, സാന്റിയാഗിറ്റോയും ഫ്യൂഗോയും. അതിലൊന്നിലാണ് സ്ഫോടനം നടന്നിരിക്കുന്നത്.
