അഹമ്മദാബാദ്: കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം കണക്കില്‍ പെടാത്ത 13,860 കോടി രൂപ വെളിപ്പെടുത്തിയ അഹമ്മദാബാദ് സ്വദേശിയെ കാണാനില്ല. റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഹേഷ് ഷായെ കണ്ടെത്തായി അന്വേഷണ സംഘം പരിശോധന ആരംഭിച്ചു. 

വെളിപ്പെടുത്തിയ കള്ളപ്പണത്തിനു കെട്ടേണ്ട ആദ്യ ഘട്ട നികുതി 1560 കോടി അടയ്ക്കാനുള്ള തീയതി അവസാനിച്ചതിനെ തുടർന്ന് ഇംകം ടാക്സ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. മഹേഷ് ഷായുടെ പക്കല്‍ ഇത്രയും ഭീമമായ തുക ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ നിഗമനം. 

ഷാ ഒളിവിൽ പോയിട്ടില്ലെന്നും എന്നാൽ കഴിഞ്ഞ 15 ദിവസങ്ങളായി അദ്ദേഹത്തെക്കുറിച്ച് വിവരങ്ങളില്ലെന്നും ബന്ധുക്കൾ അറിയിച്ചു.