അഹമ്മദാബാദ്: ഗുജറാത്തില്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു. ബിജെപി എംല്‍എയെ ആക്രമിച്ച കേസില്‍ വിസ്‌നഗര്‍ സെഷന്‍സ് കോടതിയില്‍ ഹാര്‍ദിക് നേരിട്ട് ഹാജരായതോടെയാണ് കോടതി വാറണ്ട് പിന്‍വലിച്ചത്. കേസ് നവംബര്‍ 15 വീണ്ടും പരിഗണിക്കും. 

ഇന്നലെയാണ് സെഷന്‍സ്‌കോടതി ഹാര്‍ദികിനും അനുയായികള്‍ക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. 2015ല്‍ സംവരണ പ്രക്ഷോഭം നടക്കുന്നതിനിടെ വിസ്‌നഗര്‍ എംഎല്‍എ ഋഷികേഷ് പട്ടേലിന്റെ ഓഫീസ് ഹാര്‍ദികും അനുയായികളും അടിച്ചുതകര്‍ത്തു എന്നതാണ് കേസ്.