ഏറ്റുമുട്ടകളിൽ ഏർപ്പെട്ട 10 പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനാണ് ശുപാർശ. ഏറ്റുമുട്ടലുകൾ വംശഹത്യയുടെ ഭാഗമല്ലെന്നും സംസ്ഥാന ഭരണത്തിൽ ഉള്ളവരോ രാഷ്ട്രീയക്കാരോ ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ദില്ലി: നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തിൽ നടന്ന ഏറ്റുമുട്ടലുകളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഏറ്റുമുട്ടലുകളെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് എച്ച് എസ് ബേദി സമിതിയുടെ റിപ്പോർട്ട് പ്രകാരം ഇരുപത് ഏറ്റുമുട്ടലുകളിൽ മൂന്ന് എണ്ണം വ്യാജമാണെന്നായിരുന്നു റിപ്പോർട്ട്.
ഈ ഏറ്റുമുട്ടകളിൽ ഏർപ്പെട്ട 10 പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനാണ് ശുപാർശ. ഏറ്റുമുട്ടലുകൾ വംശഹത്യയുടെ ഭാഗമല്ലെന്നും സംസ്ഥാന ഭരണത്തിൽ ഉള്ളവരോ രാഷ്ട്രീയക്കാരോ ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റുമുട്ടലുകളിൽ ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകനായിരുന്ന ബി ജി വർഗീസ്, കവി ജാവേദ് അക്തർ എന്നിവരാണ് ഹർജി നൽകിയത്. കോടതി നിർദേശ പ്രകാരം റിപ്പോർട്ടിന്റെ പകർപ്പ് ഇവർക്ക് കൈമാറിയിരുന്നു.
