ഭൂമി തിരിച്ച് തരില്ലെങ്കില്‍ കൊന്നു കളയൂ എന്ന് കര്‍ഷകര്‍
അഹമ്മദാബാദ്: തങ്ങളുടെ ഭൂമി തിരിച്ചുകിട്ടാന് സമരവുമായി ഗുജറാത്തിലെ കര്ഷകര്. ഭൂമി വിട്ട് പോകുന്നതിലും നല്ലത് മരണമാണെന്ന് പ്രഖ്യാപിച്ച് 5000 ഓളം കര്ഷകരാണ് സമരം നടത്തിയത്. ഭാവ്നഗര് ജില്ലയിലെ കര്ഷകരാണ് ഭൂമി തിരിച്ച് നല്കാന് ആവശ്യപ്പെട്ട് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇരുപത് വര്ഷങ്ങള്ക്ക് മുമ്പ് 2000 ഹെക്ടറോളം ഭൂമി വ്യാവസായി ആവശ്യങ്ങള്ക്കായി ഏറ്റെടുത്തിരുന്നു. എന്നാല് ഏറ്റെടുത്ത ഭൂമി ഉപയോഗശൂന്യമായി കിടക്കുകയാണ്. അതിനാല് ഈ ഭൂമി തിരിച്ച് നലവ്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന്ത്രിയ്ക്കും സംസ്ഥാനത്തെ അധികാരികള്ക്കും കത്തയച്ചിട്ടുണ്ടെന്നാണ് കര്ഷകര് പറയുന്നത്. കര്ഷകര് ഈ ഭൂമിയില് കൃഷി ചെയ്യാന് എത്തിയെങ്കിലും അവരെ അവിടെനിന്ന് പിടിച്ചിറക്കി വിടുകയയാിരുന്നുവെന്ന് പ്രതിഷേധം നയിക്കുന്ന കര്ഷകരിലൊരാളായ നരേന്ദ്ര സിംഗ് ഗോഹില് പറഞ്ഞു.
വര്ൽങ്ങളായി ഈ ഭൂമിയില് അവര് ഒന്നും ചെയ്യുന്നില്ല. വീണ്ടും ഏറ്റെടുക്കുകയോ, തിരിച്ച് നല്കാന് തയ്യാറാകുകയോ ചെയ്യുന്നില്ല. ഇത് തങ്ങള്ക്ക് തിരിച്ച് നല്കിയാല് ആ ഭൂമിയില് കൃഷി ചെയ്ത് ജീവിക്കാമായിരുന്നുവെന്നും ഞങ്ങളുടെ ഭൂമി ഇല്ലെങ്കില് ഞങ്ങള് മരിക്കുമെന്നും ഗോഹില് പറഞ്ഞു. അതേസമയം കര്ഷകരെ പിടിച്ചിറിക്കി വിട്ടിട്ടില്ലെന്നും കര്ഷകര്ക്ക് മതിയായ നഷ്ടപരിഹാരം നല്കിയാണ് ഭൂമി ഏറ്റെടുത്തതെന്നും അധികൃതര് പറഞ്ഞു.
