ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി. കോണ്‍ഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു. അതേസമയം ബിജെപി ക്യാമ്പില്‍ നിന്ന് ഒരു എംഎല്‍എയും കൂറുമാറി അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തു. എന്നാല്‍ വോട്ടെണ്ണല്‍ അനിശ്ചിതമായി നീളുകയാണ്.

കൂറുമാറിയ എംഎല്‍എമാര്‍ ചട്ടലംഘനം നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ബിജെപി ഏജന്റിനെ ബാലറ്റ് കാണിച്ചത് ചട്ടലംഘനമാണ്. രണ്ട് എംഎല്‍എമാരുടെ വോട്ട് തള്ളണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുകയും ചെയ്‍തു. തര്‍ക്കത്തെത്തുടര്‍ന്ന് വോട്ടെണ്ണല്‍ ആറ് മണിക്കൂര്‍ വൈകി.