സമരത്തെ തുടർ‍ന്ന് സവായ്  മധോപുർ ജില്ലയിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. 14 ട്രെയിനുകൾ റദ്ദാക്കുകയും നാല് ട്രെയിനുകൾ വഴി തിരിച്ചുവിടുകയും ചെയ്തു. 

രാജസ്ഥാൻ: സംവരണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ ഗുജ്ജറുകൾ നടത്തുന്ന ട്രെയിൻ തടയൽ പ്രതിഷേധം രണ്ടാം ദിനവും തുടരുന്നു. ഗുജ്ജർ നേതാവ് കിരോരി സിങ് ബൈൻസ്ലയുടെ നേതൃത്വത്തിൽ അഞ്ച് പിന്നോക്ക വിഭാഗ സമുദായാങ്ങളിലെ അംഗങ്ങളാണ് റെയിൽപാതകൾ ഉപരോധിച്ച് പ്രതിഷേധിക്കുന്നത്.

സമരത്തെ തുടർ‍ന്ന് സവായ് മധോപുർ ജില്ലയിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. 14 ട്രെയിനുകൾ റദ്ദാക്കുകയും നാല് ട്രെയിനുകൾ വഴി തിരിച്ചുവിടുകയും ചെയ്തു. അതീവ പിന്നോക്ക സമുദായങ്ങളെന്ന നിലയിൽ ഈ സമുദായങ്ങൾക്ക് ഒബിസി സംവരണത്തിന് പുറമേ ഒരു ശതമാനം അധിക സംവരണം ലഭിക്കുന്നുണ്ട്. ഇത് അഞ്ച് ശതമാനമായി ഉയർത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സവായ് മധോപുരിൽ നിന്ന് തലസ്ഥാനമായ ജയ്പുരിലേക്ക് റെയിൽവെ ട്രാക്കിലൂടെ 150 കിലോ മീറ്റർ നടന്നുപോകാനാണ് സമരക്കാരുടെ തീരുമാനം.