Asianet News MalayalamAsianet News Malayalam

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല – കേസിന്റെ നാള്‍വഴി

gulberg society massacre timeline
Author
Ahmedabad, First Published Jun 17, 2016, 9:50 AM IST
  • 2002 ഫെബ്രുവരി 28

ഗോധ്ര കലാപത്തെ തുടര്‍ന്ന് സംഘടിച്ച് എത്തിയ ഒരു സംഘം ഗുല്‍ബര്‍ഗ് ഹൗസിങ് കോളനി ആക്രമിച്ച് മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജഫ്രിയടക്കം 69 പേരെ കൊലപ്പെടുത്തി.

  • 2007 നവംബര്‍ 03

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയടക്കം 62 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ജഫ്രിയുടെ ഭാര്യ സാക്കിയയുടെ പരാതി ഗുജറാത്ത് ഹൈക്കോടതി തളളി.

  • 2008 മാര്‍ച്ച് 27

ഗോധ്ര തീവെപ്പിനു മുമ്പും ശേഷവും നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം  രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോടാവശ്യപ്പെട്ടു. സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍കെ രാഘവന്‍ അധ്യക്ഷനായി അഞ്ചംഗസംഘത്തെ നിയോഗിച്ചു.

 

  • 2010 ഓഗസ്റ്റ് 19

മോദിക്കും മറ്റുളള 61 പേര്‍ക്കുമെതിരെ സാക്കിയ നല്‍കിയ പരാതി അന്വേഷിക്കാന്‍ അന്വേഷണസംഘത്തിന് സുപ്രീംകോടതിയുടെ അനുമതി.

  • 2011 മാര്‍ച്ച് 22

2002-ലെ കലാപങ്ങളില്‍ നരേന്ദ്രമോദിക്ക് പങ്കുള്ളതായി ഗുജറാത്ത് ഡിഐജിയായിരുന്ന സഞ്ജീവ് ഭട്ടിന്റെ വെളിപ്പെടുത്തല്‍.

  • 2012 മാര്‍ച്ച് 03

നരേന്ദ്രമോദി കുറ്റക്കാരനല്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന സാക്കിയയുടെ ആവശ്യം അഹമ്മദാബാദ് മെട്രോ പൊളിറ്റന്‍ കോടതി തള്ളി.

  • 2014 നവംബര്‍ 28

കേസിന്റെ വിചാരണ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രത്യേക കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം.

  • 2015 ഓഗസ്റ്റ് 06

വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അഹ്മദാബാദ് പ്രത്യേകകോടതിക്ക് മൂന്നുമാസം കൂടി സമയം നീട്ടിനല്‍കി.

  • 2015 സെപ്റ്റംബര്‍ 22

ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസിന്‍റെ വിചാരണ പൂര്‍ത്തിയായി.

  • 2016 ജൂണ്‍ 02

ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 24 പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക കോടതി. 36 പേരെ വെറുതെവിട്ടു.

  • 2016 ജൂണ്‍ 17

കുറ്റക്കാരാണെന്നു കണ്ടെത്തിയവരില്‍ 11 പേര്‍ക്ക് ജീവപര്യന്തവും 13 പേര്‍ക്ക് ഏഴുവര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷം തടവും  അഹമ്മദാബാദ് പ്രത്യേക കോടതി വിധിച്ചു.  

Follow Us:
Download App:
  • android
  • ios