ബംഗളുരുവിലെ പീനിയയിലാണ് സംഭവം. സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗവും ബിജെപി നേതാവുമായ മുനി രാജുവിന്റെ മൂന്നുവയസുള്ള പേരക്കുട്ടി തോക്കുപയോഗിച്ച് കളിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടി പൊട്ടിയത്. കളിക്കുന്നതിനിടെ കുട്ടി തോക്കിന്റെ ട്രിഗര്‍ വലിക്കുകയും മുനിരാജുവിനെ കാണാനെത്തിയ ഗോവിന്ദപ്പക്ക് വെടിയേല്‍ക്കുകയുമായിരുന്നു. കഴുത്തിന് വെടിയേറ്റ ഗോവിന്ദരാജുവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 60 വയസുകാരനായ ഗോവിന്ദപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാഷ്‌ട്രീയത്തോടൊപ്പം റിയല്‍ എസ്റ്റേറ്റ് കച്ചവടവും നടത്തിയിരുന്ന മുനിരാജുവിന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് കുട്ടി കളിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. അതേ സമയം മൂന്ന് വയസുകാരന് എങ്ങനെ ഒരാളുടെ കഴുത്തിന് നേരെ വെടിവെക്കാനാകുമെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
