തിരുവനന്തപുരം: വ‍ർക്കലയിൽ റിസോർട്ട് ഉടമയ്ക്കു നേരെ വെടിവയ്ക്കാൻ ശ്രമം. റിസോട്ട് ഉടമ ശ്യാം കുമറിനു നേരെയാണ് വെടിവയ്പ്പുണ്ടായത്. സമീപത്ത് കരകൗശല വസ്തുക്കള്‍ വിൽക്കുന്ന സ്ഥാപനം നടത്തുന്ന ഷിബിൻ ഫിലിപ്പാണ് കൈയിലുണ്ടായിരുന്ന റിവോള്‍വർ എടുത്ത് വെടിയുതിർത്തത്. പക്ഷെ ശ്യാം കുമാറിന് വെടിയേറ്റില്ല. പ്രതിയായ ഷിബിനെ വർക്കല പൊലീസ് പിടികൂടി. ബിഹാറിൽ നിന്നും വാങ്ങിയ തോക്കാണ് പ്രതി ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. ഇവരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.