ആയുധങ്ങളുമായി റോഡിൽ ഏറ്റുമുട്ടിയ ഗുണ്ടാസംഘത്തിലെ രണ്ടു പേർ പിടിയിലായി. എറണാകുളം നായരമ്പലം സ്വദേശി ബിജോയ്,ആലുവ മുപ്പത്തടം സ്വദേശി ജിതിൻ എന്നിവരാണ് അലുവയിൽ അറസ്റ്റിലായത്.ഏഴ് കൊലപാതകക്കേസിൽ പ്രതിയാണ് ബിജോയ്. ആലുവ റൂറൽ എസ്പി ഓഫീസിന് മുന്നിൽ വച്ചായിരുന്നു കൊട്ടേഷൻ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ നാലുപേർ പിടിയിലാവാനുണ്ട്.