ന്യൂഡല്‍ഹി: സിനിമാഭിനയവും സ്റ്റേജ് പരിപാടികളുമൊക്കെയായി പുതിയകാലത്തെ ആത്മീയ നേതാവാണ് ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുർമീത് റാം റഹിം സിഗ്. നിരവധി ലോകരാജ്യങ്ങളിലായി 250ല്‍ അധികം ആശ്രമങ്ങളും ലക്ഷക്കണക്കിന് അനുയായികളുമുള്ള നേതാവാണ് ഗുർമീത് ഇന്ന്. സിനിമയിൽ വില്ലൻമാരെ അടിച്ച് പറത്തുന്ന ആത്മീയ നേതാവ്. ആടിപ്പാടി സ്റ്റേജ് ഷോകളെ ഇളക്കിമറിക്കുന്ന പാട്ടുകാരൻ. ഗുർമീത് റാം റഹിം സിഗ് എന്ന ആൾ ദൈവം കെട്ടിയാടിയ വേഷങ്ങൾ പലതാണ്.

1948ൽ രൂപീകരിച്ച ദേരാസച്ചാ സൗദയെന്ന സംഘടനയുടെ തലവനായി 91ലാണ് ഗുർമീത് എത്തുന്നത്.സിഖ് മതത്തിലെ യാഥാസ്ഥിതിക ചിന്തകളെ കൂടുതൽ രൂക്ഷമായി എതിർത്തായിരുന്നു ഗുർമീതിന്‍റെ വരവ്.സംഘടനയുടെ ലക്ഷ്യം അത്തരം ചിന്തകളെ തുടച്ചു നീക്കുകയാണെന്ന് ഗുർമീത് വാദിച്ചു.പക്ഷെ ദേരാ സച്ചാ സൗദ പതിയെ സമാന്തര മതസ്ഥാപനം കണക്കെ വളർന്നു.പണം കുന്ന് കൂടി.

സിഖ് മതസ്ഥരുടെ വികാരം വ്രണപ്പെചടുത്തിയെന്നാരോപിച്ച് 2007ൽ ഖാലിസ്ഥാൻ സിന്ദാബാദ് ഫോർസ്,ഇക്നൂർ ഖൽസ ഫൗജ് തുടങ്ങിയ ഭീകര സംഘടനകൾ ഗുർമീതിനെ ലക്ഷ്യമിട്ടിരുന്നു. പക്ഷെ രാഷ്ട്രീയ സമാജ് സേവാ സമിതി എന്ന പേരിൽ സ്വന്തമായി സുരക്ഷാ സേന രൂപീകരിച്ചു ഗുർമീത് എല്ലാവരെയും പ്രതിരോധിച്ചു.ഗുർമീതിന്‍റെ സൈന്യത്തിൽ നിലവിൽ 10000പേരുണ്ടെന്നാണ് കണക്ക്.ഭിന്നലിഗക്കാർക്ക് വേണ്ടി സംസാരിച്ചും ലൈഗികത്തൊഴിലാളികളുടെ വിവാഹം നടത്തിയുമൊക്കെ പോതുസമ്മതി നേടി.അനുയായികളുടെ എണ്ണം കൂടിയതോടെ രാഷ്ട്രീയ പാർട്ടികൾ സിർസയിലെ ആശ്രമത്തിന് മുന്നിൽ കാത്ത് നിൽക്കാൻ തുടങ്ങി.കഴിഞ്ഞ നയമസഭാ തെരഞ്ഞെടുപ്പിൽ ഗുർമീത്പി ന്തുണ ബിജെപിക്ക് നൽകി.

മെസഞ്ചർ ഓഫ് ഗോഡ്,ദ വാരിയർ ഓഫ് ലയൺ ഹാർട്ട് തുടങ്ങീ ചിത്രങ്ങൾ തനിക്ക് നായകനായി അഭിനയിക്കാൻ ഗു‍ർമീത് എടുത്തു.ആൾ ദൈവമായി അനീതിക്കാരെ തുടച്ച് നീക്കുന്ന സൂപ്പർ ഹീറോയായി അഭിനയിച്ച് തകർത്തു.നിരൂപകർ ചവറ്റുകൊട്ടിയിലിട്ടെങ്കിലും വ്യക്തിപരമായി ചിത്രങ്ങൾ ഗുർമീതിന് നേട്ടമായി.

സ്റ്റേജ് ഷോകളിലും മിന്നും പ്രകടനങ്ങൾ.2002ൽ അല്ല ഗുർമീതിനെതിരെ ആദ്യമായി ആരോപണങ്ങളുയരുന്നത്. 1993ൽ ദേരാസച്ചാ സൗദയിലെ മാനേജർ ഫാകിർ ചന്ദ് കൊല്ലപ്പെട്ട കേസിലും പ്രതിയിയിരുന്നെങ്കിലും അന്വേഷണ സംഘം തെളിവില്ലാതെ കേസ് അവസാനിപ്പിച്ചു.പീഢനക്കേസിന് പിന്നാലെ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിലും ഈ ആൾ ദൈവം പ്രതിയാണ്.