ക്യാമ്പസുകളിലെ അഭിപ്രായം സ്വാതന്ത്ര്യം സംരക്ഷിക്കണം. എബിവിപി അതിക്രമം തടയണം എന്നീ ആവശ്യങ്ങളുമായി സോഷ്യല്‍ മീഡിയ ക്യാന്പയിന് തുടക്കമിട്ട ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ത്ഥിനി ഗുര്‍മേഹര്‍ കൗര്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. 

എബിവിപിക്കെതിരായ ക്യാംപയിന് ഇത്ര പ്രചാരം കിട്ടുമെന്ന് വിചാരിച്ചില്ല. രാഷ്ടട്രീയത്തിലേക്കില്ല. ജലന്ദറിലെ വീട്ടില്‍ നിന്ന് ഉടന്‍ ക്യാംപസിലേക്ക് മടങ്ങിയെത്തുമെന്നും അനുഭവക്കുറിപ്പുകള്‍ എഴുതുമെന്നും ഗുര്‍മേഹര്‍ കൗര്‍ പറഞ്ഞു. 

ദേശീയത സംരക്ഷിക്കണമെന്നും ഇടതു വിദ്യാര്‍ത്ഥി സംഘടനകളെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ദില്ലി സര്‍വ്വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഉയര്‍ന്ന് കേട്ടത് കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎം ആക്രമണത്തിനെതിരായ മുദ്രാവാക്യങ്ങളാണ്. ഇരകളുടെ ചിത്രങ്ങടങ്ങിയ പോസ്റ്ററും പ്ലക്കാര്‍ഡുകളുമായായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.