ഗുരുഗ്രാമിൽ സുരക്ഷാ ജീവനക്കാരന്‍റെ വെടിയേറ്റ സെഷൻസ് ജഡ്ജിയുടെ ഭാര്യ മരിച്ചു. മകൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകീട്ടാണ് സെഷന്‍സ് ജഡ്ജ് കൃഷ്ണകാന്ത ശര്‍മയുടെ ഭാരയക്കും മകനുമാണ് വെടിയേറ്റത്. 

ചണ്ഡിഗഢ്: ഹരിയാനയിലെ ഗുരുഗ്രാമിൽ സുരക്ഷാ ജീവനക്കാരന്‍റെ വെടിയേറ്റ സെഷൻസ് ജഡ്ജിയുടെ ഭാര്യ മരിച്ചു. വെടിയേറ്റ മകൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകീട്ടാണ് മഹിപാൽ , സെഷൻസ് ജഡ്ജി കൃഷ്ണകാന്ത് ശർമയുടെ ഭാര്യക്കും മകനും നേരെ സുരക്ഷാ ജീവനക്കാരന്‍ നിറയെഴിച്ചത്.

രണ്ടു വര്‍ഷമായി സെഷന്‍സ് ജഡ്ജിയുടെ സരക്ഷാ ചുമതലയുള്ള ജീവനക്കാരനാണ് വെടിവച്ചത്. വൈകീട്ട് നാല് മണിയോടെ ഗുരുഗ്രാവ് സെക്ടര്‍ 49 ലാണ് സംഭവം നടന്നത്. തിരക്കേറിയ റോഡില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കയാണ് സംഭവം. സംഭവ സമയയത്ത് ജഡ്ജി കാറിലുണ്ടായിരുന്നില്ല. നാട്ടുകാരുടെ സഹായത്തോടെ അക്രമിയെ പൊലീസ് പിടികൂടി. ആക്രമണത്തിന് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. 

സുരക്ഷാ ജീവനക്കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ഇയാള്‍ ഏറെക്കാലമായി വിഷാദ രോഗത്തിന് അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. 

Scroll to load tweet…