തൃശൂര്‍: ഗുരുവായൂരിലെ മാലിന്യ പ്രശ്നത്തില്‍ നഗരസഭയ്‌ക്ക് പിന്തുണയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ക്ഷേത്രത്തില്‍ നിന്നുള്ള മാലിന്യം ഇനി മുതല്‍ സ്വീകരിക്കില്ലെന്ന നഗരസഭയുടെ നിലപാടില്‍ യാതൊരു തെറ്റുമില്ലെന്ന് കടകംപള്ളി വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ മാലിന്യം വേര്‍തിരിച്ച് നല്‍കണമെന്നും ഇല്ലെങ്കില്‍ സ്വീകരിക്കില്ലെന്നും നഗരസഭ ദേവസ്വം അധികൃതരെ അറിയിച്ചിരുന്നു.
അന്നദാനത്തിന് ഉപയോഗിക്കുന്ന ഇല കഴുകി വൃത്തിയാക്കി നല്‍കുന്നത് പ്രായോഗികമല്ലെന്നും ഇതില്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് ദേവസ്വം സര്‍ക്കാരിന് കത്തയച്ചു. ഗുരുവായൂരിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തുകയും ചെയ്തു. എന്നാല്‍ ദേവസ്വത്തിന്‍റെ ആവശ്യത്തില്‍ ന്യായമില്ലെന്ന് മന്ത്രി തുറന്നടിച്ചു
എതിര്‍പ്പുണ്ടെങ്കിലും നഗരസഭയുടെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അടുത്ത മാസം ഒന്നു മുതല്‍ അന്നദാനത്തിന് സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിക്കാനാണ് ദേവസ്വത്തിന്‍റെ തീരുമാനം.എന്നാല്‍ ഇല കഴുകി വൃത്തിയാക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും മാലിന്യം വേര്‍തിരിച്ച് നല്‍കണമെന്നു മാത്രമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും നഗരസഭ പ്രതികരിച്ചു.
