ടെല്‍അവീവ്: ഇസ്രയേല്‍ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിച്ച് എംബസി അങ്ങോട്ട് മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം പിന്‍പറ്റി കൂടുതല്‍ രാജ്യങ്ങള്‍. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്തിന്റെ എംബസി ടെല്‍അല്‍വീല്‍ നിന്നും ജെറുസലേമിലേക്ക് മാറ്റുകയാണെന്ന് മധ്യഅമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയുടെ പ്രസിഡന്റ് പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയില്‍ കൊണ്ടു വന്ന പ്രമേയത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമൊപ്പം വോട്ട് ചെയ്ത ഒന്‍പത് രാജ്യങ്ങളില്‍ ഒന്നാണ് ഗ്വാട്ടിമാല. 

എംബസി മാറ്റിസ്ഥാപിക്കാന്‍ ഉടന്‍ വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കുമെന്നാണ് ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മോര്‍ലസ് ക്രിസ്മസ് ദിനസന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്. ചെക്ക് റിപ്പബഌക്ക് തങ്ങളുടെ തലസ്ഥാനം ജെറുസലേമിലേക്ക് മാറ്റുന്ന കാര്യം പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു.