ദില്ലി: ഹാദിയകേസില്‍ വീണ്ടും സത്യവാങ്മൂലം. ഹാദിയയെ സിറിയയിലേക്ക് കടത്തുകയാണ് ഷെഫിന്‍ ജഹാന്‍റെയും സൈനബയുടെയും ലക്ഷ്യമെന്ന് അച്ഛന്‍ അശോകന്‍. 

മകള്‍ ഇസ്ലാം മതം സ്വീകരിച്ചതില്‍ എതിര്‍പ്പില്ലെന്നും സുരക്ഷയാണ് പ്രശ്നമെന്നും അശോകന്‍ പറഞ്ഞു. വ്യാഴാഴ്ച കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ് സത്യവാങ്മൂലം. 

അതേസമയം, ഹാദിയയും സത്യവാങ്മൂലം നല്‍കി. ഷെഫിന്‍റെ ഭാര്യയായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടു.