തിരുവനന്തപുരം: ആരും നിര്‍ബന്ധിച്ച് വിവാഹം കഴപ്പിച്ചതല്ലെന്ന് ഹാദിയ. തനിക്ക് നീതി വേണമന്നും ഭര്‍ത്താവിനൊപ്പം പോകണമെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.സുപ്രിംകോടതിയില്‍ ഹാജരാകനായി ദില്ലിയിലേക്കു പോകാന്‍ നെടുമ്പാശ്ശേശി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു ഹാദിയയുടെ പ്രതികരണം. വിമാനത്താവളത്തിലേക്ക് കയറുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് ഹാദിയ വിളിച്ചു പറഞ്ഞതാണ് നാളെ സുപ്രിം കോടതിയിലും ഇതേ നിലപാടായിരിക്കുും സ്വീകരിക്കുക എന്ന സൂപചനായണ് ഹാദിയ നല്‍കുന്നത്.

കനത്ത പൊലീസ് സുരക്ഷയിലാണ് ഹാദിയ വിമാനത്താവളത്തിലെത്തിയത്. 6.15നുള്ള വിമാനത്തിലാകും ഹാദിയ ദില്ലിയിലേക്ക് പോവുക. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സുപ്രിം കോടതി ഹാദിയയുടെ കേസ് പരിഗണിക്കുന്നത്. അതിനു മുമ്പ് തന്നെ അച്ഛന്‍ അശോകന്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്.