ദില്ലി: ഹാദിയയുടെ വിഷയം പ്രണയമോ വിവാഹമോ മാത്രമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഹാദിയയുടെ വിഷയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒന്നാണ്. ഇങ്ങനെ ഒരു വിഷയത്തില്‍ ഹാദിയയുടെ അച്ഛന്റെ അഭിപ്രായം കൂടി കേള്‍ക്കണം. ഹാദിയ പുറത്തു പറഞ്ഞതിനല്ല, സുപ്രിം കോടതിയില്‍ പറഞ്ഞതിനാണ് വില നല്‍കേണ്ടതെന്നും കുമ്മനം ദില്ലിയില്‍ പറഞ്ഞു.