ദില്ലി:ഹാദിയ കേസിൽ സംസ്ഥാന സർക്കാർ പുതിയ അഭിഭാഷകനെ വെച്ചു. സർക്കാരിന് വേണ്ടി ജയദീപ് ഗുപ്ത ഹാജരാകും. കേസിൽ നേരത്തെ ഹാജരായത് വി.ഗിരി ആണ്. എൻ ഐ എ റിപ്പോർട്ട് പരിഗണിച്ച ശേഷം ഹാദിയ കേസിൽ തീരുമാനം എടുത്താൽ മതിയെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സർക്കാരിന് വേണ്ടി ഹാജരായി വി ഗിരി പറഞ്ഞിരുന്നു.