തിരുവനന്തപുരം:ഹാദിയ കേസില്‍ കക്ഷിചേരാന്‍ വനിത കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയെ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ചട്ടങ്ങൾ പ്രകാരമുള്ള കടമ നിറവേറ്റാൻ അനുവദിക്കണം. ഒട്ടേറെ സംഘടനകള്‍ പരാതിയുമായി സമീപിച്ചെന്നും കമ്മീഷന്‍ ഹര്‍ജിയില്‍ പറയുന്നു.

ഡോക്ടർക്കൊപ്പം ഹാദിയയെ വീട്ടിൽ സന്ദർശിക്കാൻ അനുവദിക്കണമെന്നും കമ്മീഷന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാദിയയുമായി സംസാരിക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടില്ല.രജിസ്റ്റേര്‍ഡ് വനിതാ സംഘടനകളിൽ നിന്നടക്കം നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.