ഹാദിയക്കേസിൽ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് പുറത്തിറങ്ങി
ദില്ലി: ഹാദിയക്കേസിൽ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് പുറത്തിറങ്ങി.ഹാദിയ ഷെഫിൻ ജഹാൻ കേസിൽ എൻഐഎ അന്വേഷണം തുടരാമെന്ന് പറഞ്ഞ കോടതി വിവാഹത്തെക്കുറിച്ച് അന്വേഷിക്കാനാവില്ല എന്നും വ്യക്തമാക്കി.
സാമൂഹിക മൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്ന് വിധിയിൽ പറയുന്നു. മതത്തിന്‍റ പേരിൽ ഭരണഘടന നൽകുന്ന സ്വാതന്ത്യം നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
