ദില്ലി: ഹാദിയയെ പഠിക്കാന്‍ അയച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ ജഹാന്‍. സര്‍വ സ്തുതിയും ദൈവത്തിനാണെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. കോടതി ഹാദിയയെ ഒരു വ്യക്തിയായി പരിഗാണിച്ചതില്‍ തന്നെ വലിയ സന്തോഷമുണ്ടെന്നും ഷെഫിന്‍ പറഞ്ഞു.
അതേസമയം സര്‍വകലാശാല ഡീനിനെ ലോക്കല്‍ ഗാര്‍ഡിയനായി നിശ്ചയിച്ചിട്ടില്ലെന്ന് ഷെഫിന്റെ അഭിഭാഷകര്‍ പറഞ്ഞു. ഹാദിയയെ കാണുന്നതില്‍ നിന്ന് തന്നെ വിലക്കിയിട്ടില്ലെന്നും കാണാന്‍ കഴിയുമെന്നും ഷെഫിന്‍ സുപ്രിം കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
