ദില്ലി: ഹാദിയയെ മാനസികമായി തട്ടിക്കൊണ്ട് പോയതാണെന്ന് പിതാവ് അശോകന്‍. വിവാഹം നിയമ പ്രശ്നം മാത്രമായി കാണരുതെന്നും പിതാവ് കോടതിയില്‍ അറിയിക്കും. ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നും ഹാദിയയെ മതം മാറ്റിയതിന കുറിച്ച് എൻ.ഐ.എ അന്വേഷണം വേണമെന്നും ഹാദിയയുടെ പിതാവ് അശോകന്‍ കോടതിയില്‍ അറിയിക്കും. 

ഹാദിയയെ മതപരമായി മനസ്സുമാറ്റിയതാണെന്നും ഹാദിയയെ രാജ്യത്തിന് പുറത്തേക്ക് കടത്താനാണ് ശ്രമമെന്നുമാണ് പിതാവിന്റെ ആരോപണം. ഹാദിയയെ മതം മാറ്റിയതിന് പിന്നിൽ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പങ്ക് അന്വേഷിക്കണമെന്നും കേസിനായി പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായി പണപ്പിരിവ് നടത്തുന്നുവെന്നും പിതാവ് ആരോപിക്കുന്നു. സൈനബയെയും സത്യസരണി ഭാരവാഹികളെയും വിളിച്ചുവരുത്തണമെന്നും അശോകന്‍ കോടതിയില്‍ ആവശ്യപ്പെടും.