ലാഹോർ: ലഷ്കർ ഇ തോയ്ബ സ്ഥാപകൻ ഹാഫിസ് സയിദിനെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചു. പാക് ജുഡീഷൽ റിവ്യൂ ബോർഡ് ഉത്തരവിട്ടതിനെ തുടർന്നാണ് പത്ത് മാസത്തിന് ശേഷം സയിദ് പുറംലോകം കാണുന്നത്. കോടതി ഉത്തരവിന് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ ജയിൽ അധികൃതർ ഹാഫിസിന്‍റെ വീട്ടിൽ നിന്നും മടങ്ങി.
ജമാത്ത് ഉദ് ദവ തലവനായ ഹാഫിസ് സയിദാണ് 26/11 മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത്. ഹാഫിസിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലോക സമൂഹവും ഇന്ത്യയും പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നതിനിടെയാണ് മോചനം എന്നതും ശ്രദ്ധേയമാണ്.
ജനുവരി മുതൽ കസ്റ്റഡിയിൽ കഴിയുന്ന സയിദിന്റെ വീട്ടുതടങ്കൽ മൂന്നുമാസത്തേക്കു കൂടി നീട്ടണമെന്ന പാക് സർക്കാരിന്റെ ആവശ്യം റിവ്യൂ ബോർഡ് തള്ളുകയായിരുന്നു.
