കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിക്കുകയായിരുന്നു ഇക്കാര്യം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയിൻറ് പുനഃസ്ഥാപിച്ചു. അടുത്ത വർഷം ഹജ്ജ് കർമ്മങ്ങൾക്ക് പോകുന്ന തീർത്ഥാടകർക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാർക്കേഷൻ പോയിന്റായി ഉപയോഗിക്കാം.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിക്കുകയായിരുന്നു ഇക്കാര്യം. വിമാനത്താവളത്തിലെ റൺവേ വികസനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനത്തെ തുടർന്ന് ഹജ്ജ് എംബാർക്കേഷൻ പോയിൻറ് നെടുമ്പാശേരിയിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.
