തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനായി ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. സെക്രട്ടറിയേറ്റിലെത്തിയാണ് ഹനാന മുഖ്യമന്ത്രിയെ കണ്ടത്. 'ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി'-മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 

തിരുവനന്തപുരം: പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ മീന്‍കച്ചവടം ചെയ്യാനിറങ്ങിയ ഹനാനെന്ന പെണ്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണങ്ങള്‍ക്കിരയായിരുന്നു. സൈബര്‍ ആക്രമണത്തിനരയായ ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തി. ഹനാനായ്ക്ക് മുഖ്യമന്ത്രി പിന്തുണ നല്‍കിയതിന് പിന്നാലെയാണ് കുപ്രചരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനായി ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. സെക്രട്ടറിയേറ്റിലെത്തിയാണ് ഹനാന മുഖ്യമന്ത്രിയെ കണ്ടത്. 'ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി'-മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 

പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്. 

സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്‌. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.