ദില്ലി: വേദനിപ്പിക്കാതെ വധശിക്ഷ നടപ്പാക്കാനുള്ള വഴികള്‍ തേടി സുപ്രീം കോടതി. തൂക്കുകയര്‍ പ്രാകൃതമായ രീതിയാണെന്നും മാനുഷ്വത്തപരമായ രീതിയല്ലെന്നും വിലയിരുത്തിയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന്റെ മനുഷ്യത്വമില്ലായ്മ ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടി കേന്ദ്രത്തിന്റെ നിലപാട് തേടിയിരിക്കുന്നത്. ജസ്റ്റീസ് ദീപക് മിശ്ര, എ.എം. കന്‍വില്‍ഖര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനോടു മൂന്നാഴ്ചയക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
റിഷി മല്‍ഹോത്ര എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കഴുത്തില്‍ കയറു മുറുക്കിയല്ലാതെ കുറച്ചു കൂടി മനുഷ്യത്വം ഉള്ള രീതിയില്‍ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാന്‍ വഴിയുണ്ടോ എന്നാണ് കോടതി ആരാഞ്ഞിരിക്കുന്നത്.
