കോഴിക്കോട്: ജില്ലയിലെ കൊടുവള്ളിയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച എണ്ണായിരത്തി നാനൂറ് പാക്കറ്റ് ഹാൻസ് പൊലീസ് പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് മലപ്പുറത്തേക്ക് കടത്താൻ ശ്രമിച്ച ഹാൻസ് പാക്കറ്റുകളാണ് കൊടുവള്ളി ബസ്റ്റാന്‍റിൽ വെച്ച് പിടിച്ചെടുത്തത്. സംഭവത്തിൽ പാണക്കാട് ഊരകം സ്വദേശി ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ആറു മാസമായി ബാംഗ്ലൂരിൽ നിന്ന് കുറഞ്‍‍‍ഞ വിലക്ക് ഹാൻസ് വാങ്ങി കേരളത്തിലെ ചില്ലറ വ്യാപാരികൾക്ക് വിറ്റു വരികകായിരുന്നെന്നാണ് ഫൈസൽ പൊലീസിന് മൊഴി നൽകിയത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.