Asianet News MalayalamAsianet News Malayalam

പെരുമ്പാവൂരില്‍ 20 ലക്ഷം രൂപയുടെ ഹാൻസും മറ്റു പുകയില ഉത്പന്നങ്ങളും പിടികൂടി

Hans seized from Perumbavoor
Author
Perumbavoor, First Published Oct 17, 2016, 6:13 PM IST

പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരിൽ  20 ലക്ഷത്തിനു മുകളിൽ വില വരുന്ന ഹാൻസും  മറ്റു പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.കോയമ്പത്തൂരില്‍ നിന്ന് പച്ചക്കറിവണ്ടിയില്‍ ഒളിപ്പിച്ച് കടത്തിയ ഉത്പ്പന്നങ്ങളാണ് പെരുമ്പാവൂര്‍ പൊലീസ് പിടിച്ചെടുത്തു.

പെരുമ്പാവൂരിനു സമീപം പതിപ്പാലത്തിനടുത്ത് രാവിലെയാണ് സംഭവം.സംശയകരമായ രീതിയില്‍ നിര്‍ത്തിയിട്ടിരുന്ന വാനില്‍ നിന്ന് ഹാൻസ് ഉള്‍പ്പെടെയുളള പുകയില ഉത്പ്പന്നങ്ങള്‍ ഒരു ഓട്ടോറിക്ഷയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് പെരുമ്പാവൂർ പ്രിൻസിപ്പൽ എസ് ഐ  യും സംഘവും പിടികൂടിയത്.

പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി നിസാറിന് കൈമാറാനാണ് ഉത്പ്പന്നങ്ങള്‍ എത്തിച്ചത്.കോയമ്പത്തൂരില്‍ നിന്ന് പച്ചക്കറി വണ്ടിയിലാണ് പുകയില ഉത്പ്പന്നങ്ങള്‍ എത്തിക്കുന്നത്.കഴിഞ്ഞ ആഴ്ചയും ഇതുപോലെ ഹാൻസും മറ്റും പെരുമ്പാരൂവരില്‍ എത്തിച്ചിരുന്നു. പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലേക്കാണ് ഇവ പ്രധാനമായും കൊണ്ടുപോകുന്നത്. ഇവിടെ രണ്ടിരട്ടി വിലയ്ക്കാണ് ഇവര്‍ ഹാൻസ് വിറ്റിരുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios