ഹനുമാന്‍ ലോകത്തെ ആദ്യ ആദിവാസി നേതാവ് വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
ജയ്പൂര്: ഹൈന്ദവ ദൈവമായ ഹനുമാന് ലോകത്തെ ആദ്യ ആദിവാസി നേതാവെന്ന് ബിജെപി എംഎല്എ. ഹനുമാന് ആദിവാസി നേതാവാണെന്നും ലോകത്തെ ആദ്യ ആദിവാസി നേതാവായ ഹനുമാനാണ് ശ്രീരാമന്റെ വനവാസ കാലത്ത് അദ്ദേഹത്തിന് സഹായമൊരുക്കിയതെന്നും രാജസ്ഥാനിലെ എംഎല്എ ഗ്യാന് ദേവ് അഹൂജ പറഞ്ഞു.
വനവാസകാലത്ത് ചിത്രകൂടത്തില്നിന്ന് തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന രാമനെ സഹായിച്ചത് ഹനുമാനാണ്. രാമനില്നിന്ന് പരിശീലനം നേടിയ ഹനുമാന് സഹായത്തിനായി ഒരു വലിയ സേനയെ സജ്ജമാക്കുകയും ചെയ്തിരുന്നു.
ഏപ്രില് 2 ന് നടത്തിയ ഭാരത് ബന്ദില് ഹനുമാന്റെ ചിത്രം ഉപയോഗിച്ചത് ശരിയായില്ല. ഭീം റാവു അംബേദ്കറുടെ പ്രതിമയ്ക്ക് താഴെ ഹനുമാന്റെ ചിത്രം പ്രതിഷ്ഠിച്ചത് തെറ്റായെന്നും അഹൂജ വ്യക്തമാക്കി. ലോകത്ത് ആകമാനം ഹനുമാനെ ആരാധിക്കുന്ന 40 ലക്ഷം അമ്പലങ്ങളുണ്ടെന്നും അഹൂജ അവകാശപ്പെട്ടു.
