ദില്ലി: ഹാദിയ വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനത്തില്‍ സന്തോഷമെന്ന് ഹാദിയയുടെ അച്ഛന്‍. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും പഠനം തുടരാന്‍ അനുവദിച്ചതില്‍ സന്തോഷമെന്നും ഹാദിയയുടെ അച്ഛന്‍ അശോകന്‍ വ്യക്തമാക്കി.

ഹാദിയക്ക് ഡോക്ടറാകാന്‍ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞ കോടതി ഭര്‍ത്താവ് ഷെഫിന്‍ ജഹാനോടൊപ്പമോ രക്ഷിതാക്കളുടെ ഒപ്പമോ പോകാന്‍ നിര്‍ദ്ദേശിച്ചില്ല. സേലത്ത് മെഡിക്കല്‍ കോളേജില്‍ സര്‍വ്വകലാശാല ഡീനിനെ രക്ഷിതാവാക്കി പഠനം പൂര്‍ത്തിയാക്കാനാണ് കോടതി പറഞ്ഞത്.