2017നെ വരവേല്‍ക്കാന്‍ നാടുംനഗരവുമൊരുങ്ങി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രമുഖ ഹോട്ടലുകളിലേക്കുമെല്ലാം ആളുകള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമൊക്കെ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ലൈവ് ഷോയും ലൈറ്റ് ഷോ ഗാനമേളകളും വെടിക്കെട്ടുകളുമൊക്കെയായി എല്ലായിടത്തും വിവിധ ആഘോഷപരിപാടികള്‍ പുരോഗമിക്കുന്നു.

എല്ലാ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകര്‍ക്കും നന്മയുടെയും സമൃദ്ധിയുടെയും പുതുവല്‍സരം ആശംസിക്കുന്നു.