ഗാന്ധിനഗര്‍: ഗുജറാത്തിൽ വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും സംവരണം അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചാൽ കോൺഗ്രസിനൊപ്പം സഖ്യം ചേരാമെന്ന് ഹാർദിക് പട്ടേൽ. പട്ടേൽ പ്രാതിനിധ്യം കൂടുതലുള്ള നിയമസഭാ മണ്ഡലങ്ങളിൽ സീറ്റ് നൽകണമെന്നും ഹാർദിക് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഗുജറാത്തിന്‍റെ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെഹ്‍ലോട്ടുമായുള്ള കൂടിക്കാഴ്ചയിൽ ഹാർദിക് പട്ടേൽ ഈ ആവശ്യങ്ങൾ ഉന്നയിച്ചതായാണ് വിവരം. കഴിഞ്ഞ 22 വർഷമായി അധികാരത്തിലിരിക്കുന്ന ബിജെപിയുടെ പ്രധാന വോട്ട്ബാങ്കായ പട്ടേൽ സമുദായത്തെ തങ്ങൾക്കൊപ്പം ചേർത്താൽ പകുതിയിലേറെ സീറ്റിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.
നവംബർ ഒന്നിന് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പര്യടനത്തിനായി ഗുജറാത്തിലെത്തുന്പോൾ സഖ്യത്തെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും.
