ആലപ്പുഴ: ഹരിപ്പാട് സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കാനുദ്ദേശിക്കുന്ന മെഡിക്കല്‍ കോളജിനായി 870 ഏക്കര്‍ വയല്‍ നികത്താന്‍ നീക്കം. മുന്‍ സര്‍ക്കാറിന്റെ കാലത്താണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലാണു നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നലം നികത്തലിനു നീക്കം.
സ്വകാര്യ - പൊതുമേഖലാ സംയുക്ത സംരംഭമായാണു മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നത്.
