ഇതിനുപുറമേ കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ വികസനം പൂർത്തിയാക്കാനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ദില്ലി: വിമാന കമ്പനികൾ ഗൾഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎയ്ക്ക് കത്ത് നൽകി രാജ്യസഭാ എംപി ഹാരിസ് ബീരാൻ. നിരക്കുകൾ പുതുക്കുന്നതിനു മുൻപ് അധികൃതറിൽ നിന്ന് വിമാന കമ്പനികൾ അനുമതി നേടണം എന്ന വ്യവസ്ഥ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം. ഇതിനുപുറമേ കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ വികസനം പൂർത്തിയാക്കാനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കേരള സർക്കാർ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയെന്ന് അവകാശപ്പെടുന്ന പദ്ധതി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇത് ഹജ്ജ് തീർഥാടകരെയടക്കം ബാധിക്കുന്നു. ഇതിനുപുറമേ കണ്ണൂർ വിമാത്താവളത്തിന് പോയിന്റ് ഓഫ് കാൾ അനുമതി നൽകണമെന്നും ഹാരിസ് ബീരാൻ എംപി കത്തിൽ ആവശ്യപ്പെട്ടു.


