കൊച്ചി: ലാവലിൻ അഴിമതി കേസിൽ കീഴ്ക്കോടി വിധി ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച പുനപരിശോധന ഹർജിയിൽ പിണറായി വിജയന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ ഹാജരാകും. നേരത്തെ എം.കെ.ദാമോദരനാണ് പിണറായിക്കായി ഹാജരായിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ലാവലിൻ ഇടപാടിൽ സർക്കാരിന് നഷ്ടം സംഭവിച്ചോ, കരാർ വ്യവസ്ഥകൾ എന്തെല്ലാമാണ്, കരാറിൽ ആരൊക്കെ ഒപ്പിട്ടു. എന്നിവ ഉൾപ്പടെ ഒൻപത് ചോദ്യങ്ങൾക്കും ഹൈക്കോടതി ഉത്തരം തേടിയിട്ടുണ്ട്.