ഹാരിസൺ മലയാളം കേസില്‍ ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയില്‍ സംസ്ഥാനത്തിന് തിരിച്ചടി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ദില്ലി: ഹാരിസൺ മലയാളം കേസില്‍ ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയില്‍ സംസ്ഥാനത്തിന് തിരിച്ചടി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഹാരിസൺ ഭൂമി ഏറ്റെടുത്ത നടപടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു . ഇതിനെതിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമര്‍പ്പിച്ചത്. നോട്ടീസ് അയക്കാതെയാണ് ഹര്‍ജി തള്ളിയത്. ഹൈക്കോടതി ചൂണ്ടിക്കാണിച്ച കണ്ടെത്തലുകള്‍ സുപ്രീം കോടതി ശരിവക്കുകയായിരുന്നു.
