തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76.73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ
ദില്ലി: പെട്രോള്‍ വിലവർദ്ധനവിനെതിരെ രാജ്യ വ്യാപകമായി പ്രതിപക്ഷസംഘടനകള്‍ പ്രക്ഷോഭം നടത്തുമ്പോഴും ഇന്ധന വിലയില്‍ പുതിയ റെക്കോഡുകളാണ് രാജ്യത്ത് ഉണ്ടാകുന്നത്. ഇന്നലെ പെട്രോളിന് 12 പൈസയും ഡീസലിന് 10 പൈസയുമാണ് കൂടിയതെങ്കില്‍ ഇന്ന് യഥാക്രമം 24 പൈസയും ഡീസലിന് 23 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76.73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില.
മുംബൈയിലാണ് ഏറ്റവും ഉയർന്ന വില. പെട്രോൾ ലീറ്ററിന് 88.31 രൂപയും ഡീസൽ 77.32 രൂപയുമാണ് മുംബൈയിലെ വില. കുറഞ്ഞ നികുതി നിരക്കായതിനാൽ വില ഏറ്റവും കുറവുള്ള ഡൽഹിയിൽ പെട്രോളിന് 80.74 രൂപ; ഡീസലിന് 72.84 രൂപയുമാണ് വില.
ഡോളർ കരുത്താർജിച്ചതും ഒപെക് രാജ്യങ്ങൾ ഉൽപാദനം കൂട്ടാതിരുന്നതുമാണ് രാജ്യത്തെ ഇന്ധനവില കൂടാനുള്ള കാരണമായി കേന്ദ്രസർക്കാര്‍ പറയുന്നത്. ഇന്നാല്‍ ഇന്ധന വില പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ഒരു നടപടിക്കും മുതിരാത്തത് ഏറെ പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്. മാത്രമല്ല പെട്രോൾ‐ ഡീസൽ എക്സൈസ് തീരുവ മോദി സർക്കാർ തുടർച്ചയായി വർധിപ്പിക്കുകയുമാണ്. നിലവില്‍ പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് വിലവർദ്ധനയ്ക്കുള്ള പ്രധാനകാരണം. എണ്ണക്കമ്പനികള്‍ 40.50 രൂപയ്ക്ക് പെട്രോളും 43 രൂപയ്ക്ക് ഡീസലും വില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അമിത നികുതിയാണ് വിലവർദ്ധനവിനുള്ള പ്രധാന കാരണമായി പ്രതിപക്ഷം ആരോപിക്കുന്നത്.
പ്രകൃതിവാതകങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടായി. ഡൽഹിയിൽ സിഎൻജി വില കിലോയ്ക്ക് 42.60 രൂപയായും നോയിഡയിൽ 49.30 രൂപയായും വർധിച്ചു. പാചകത്തിന് ഉപയോഗിക്കുന്ന കുഴൽവാതകത്തിന്‍റെ (പിഎൻജി) വില ഡൽഹിയിൽ സ്റ്റാൻഡേർഡ് ക്യുബിക്ക് മീറ്ററിന് (എസ്സിഎം) 28.25 രൂപയായും നോയിഡയിൽ 3010 രൂപയായും വർദ്ധിച്ചു.
