തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ആര്യനാട് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായ കൊച്ചി പാലാരിവട്ടത്ത് കെഎസ്ആർടിസി ബസിന് നേരെ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞു. തൃശ്ശൂരിൽ വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാനപരമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. അതേസമയം ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. ഹോട്ടലുകളടക്കം എല്ലാം കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യക്തമാക്കി.
