തൃശൂര്‍: തൃശ്ശൂർ ജില്ലയിൽ ഇന്ന് ഹർത്താൽ. വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസിൽ മതിയായ തെളിവുണ്ടായിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഇന്നലെ അക്രമാസക്തമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാ‍ര്‍ച്ചിനിടെ അനിൽ അക്കര എം എൽ എ ക്കടക്കം നിരവധി പ്രവർത്തകർക്ക് പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റതിൽ പ്രതിഷേധിച്ചാണ് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഹർത്താലിന് ആഹ്വാനം ചെയ്തത്.

വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യസേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ഡി സി സി അദ്ധ്യക്ഷൻ പി എ മാധവൻ അറിയിച്ചു.