കോഴിക്കോട്: നാദാപുരം,കുറ്റ്യാടി, പേരാമ്പ്ര , വടകര, കൊയിലാണ്ടി നിയോജക മണ്ഡലങ്ങളിൽ നാളെ സംഘപരിവാർ സംഘടനകളുടെ ഹർത്താൽ. വിവിധയിടങ്ങളിലെ ഓഫീസ് കൾക്ക് നേരെ സിപിഎം ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഹർത്താൽ. അതിനിടെ നാളെ തിരുവള്ളൂരിൽ മുസ്ലീം ലീഗും ഹർത്താലിന് ആഹ്വാനം ചെയ്തു. ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. സി.പിഎം. പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് കടന്ന് പോകുന്നതിനിടയിലാണ കല്ലേറുണ്ടായതെന്ന് ലീഗ് നേതൃത്വം പറയുന്നു. മെമ്പർഷിപ്പ് പ്രവർത്തനത്തിടെ എസ്. എഫ്. ഐ പ്രവർത്തകയെ എം.എസ് എഫ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സി.പി.എം. പ്രകടനം.