കോഴിക്കോട്: വടകരയില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ തുടങ്ങി. ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കടകള്‍ എല്ലാം അടച്ചുകിടക്കുകയാണ്. ഹോട്ടലുകള്‍ അനിശ്ചിതക്കാലത്തേക്ക് അടച്ചിടുമെന്നും സൂചനയുണ്ട്. 

മുക്കം സര്‍വീസ്  സഹകരണ ബാങ്കിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാരോപിച്ച് മുക്കത്ത് യുഡിഎഫ് ഹർത്താലും തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഹര്‍ത്താല്‍.