പാലക്കാട്: മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് ഇന്ന് മണ്ണാര്‍കാട് നിയോജക മണ്ഡലത്തില്‍ മുസ്ലീം ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കുന്തിപ്പുഴ സ്വദേശി സഫീര്‍(22) ആണ് കൊല്ലപ്പെട്ടത്. വസ്ത്രവില്പന ശാലയില്‍ കയറിയ മൂന്നംഗ സംഘം സഫീനെ കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. 

മണ്ണാര്‍കാട് ന്യൂയോര്‍ക്ക് എന്ന പേരില്‍ വസ്ത്രവില്പന ശാല നടത്തുകായിരുന്നു സഫീര്‍. സിപിഐക്കാരും സഫീറും തമ്മിലുള്ള പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ലീഗ് ആരോപിച്ചു. കേരളാ വ്യാപാരി വ്യാവസായി ഏകോപനസമിതി മണ്ണാര്‍കാട് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ അനുശോചനസൂചകമായി കടകളടയ്ക്കുമെന്ന് അറിയിച്ചു.