നല്ല മുഹൂര്‍ത്തം നോക്കി വിവാഹം നിശ്ചയിച്ചവരും പ്രളയം മൂലം നല്ല ദിവസം നോക്കി വിവാഹം നിശ്ചയിച്ചവരുമടക്കം നൂറുകണക്കിന് വിവാഹങ്ങളാണ് ഇന്ന് നടന്നത്. എന്നാല്‍ പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ഹർത്താൽ വിവാഹങ്ങളേയും ബാധിച്ചു.
തൃശൂര്‍: നല്ല മുഹൂര്‍ത്തം നോക്കി വിവാഹം നിശ്ചയിച്ചവരും പ്രളയം മൂലം നല്ല ദിവസം നോക്കി വിവാഹം നിശ്ചയിച്ചവരുമടക്കം നൂറുകണക്കിന് വിവാഹങ്ങളാണ് ഇന്ന് നടന്നത്. എന്നാല്‍ പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ഹർത്താൽ വിവാഹങ്ങളേയും ബാധിച്ചു.
പല വിവാഹങ്ങളിലും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാനായില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 127 വിവാഹങ്ങളാണ് നടന്നത്. നല്ല മുഹൂർത്തമുള്ളതിനാൽ വിവാഹം ഇന്നത്തേക്ക് നിശ്ചയിച്ചവരാണ് ഇവർ. ചിലരുടേത് പ്രളയം കാരണം മാറ്റി വച്ച വിവാഹവുമുണ്ട് ഇക്കൂട്ടത്തില്‍. പല സംഘങ്ങൾക്കും തലേന്ന് തന്നെ വിവാഹ സ്ഥലങ്ങളിലെത്തേണ്ടി വന്നു.
മണ്ഡപങ്ങളും സദ്യയും നേരത്തെ തന്നെ ബുക്ക് ചെയ്തതിനാൽ അതിന് തടസം നേരിട്ടില്ല. ആയിരം പേരെ പ്രതീക്ഷിച്ച മിക്ക വിവാഹച്ചടങ്ങുകളിലും എത്തിയത് നൂറോ നൂറ്റന്പതോ പേർ മാത്രം. ചൈന്നൈ , ബെംഗളൂരു ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നും വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാന്‍റിലും കുടുങ്ങി. ചിലർ വളരെ ബുദ്ധിമുട്ടിയാണ് വിവാഹത്തിനെത്തിയത്. എന്തായാലും നല്ലനേരവും മറ്റും നോക്കി വിവാഹം നിശ്ചയിച്ചവര്‍ക്കെല്ലാം ദുരിതം തീര്‍ത്താണ് ഹര്‍ത്താല്‍ കടന്നു പോയത്.
