ബാങ്ക് തെരഞ്ഞെടുപ്പിലെ അക്രമം: കണ്ണൂര്‍ എരുവേശിയില്‍ ഹര്‍ത്താല്‍

First Published 27, Nov 2017, 6:14 AM IST
harthal in kannur eruvessi panchayath
Highlights

ശ്രീകണ്ഠാപുരം: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമമുണ്ടായ ശ്രീകണ്ഠാപുരം ഏരുവേശി പഞ്ചായത്തിൽ ഇന്ന്  യു.ഡി.എഫ് ഹർത്താൽ.  സിപിഎം  അക്രമത്തിൽ പ്രതിഷേധിച്ച് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.   ബാങ്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ മുൻ പ്രസിഡന്‍റ് അടക്കമുള്ളവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.   

വോട്ടെടുപ്പിനിടെ നിരവധി വാഹനങ്ങളും വീടുകളും തകർക്കുകയും കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.   യുഡിഎഫ് ഭരണത്തിലായിരുന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം പിടിച്ചെടുത്തിരുന്നു.  അയ്യായിരത്തിലധികം അംഗങ്ങളുള്ള ബാങ്ക് തെരഞ്ഞെടുപ്പിൽ 950-നടുത്ത് ആളുകൾ മാത്രമാണ് വോട്ട് ചെയ്തത്.  കോൺഗ്രസ് അംഗങ്ങളെ സിപിഎം വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് കോൺഗ്രസ്  ആരോപിക്കുന്നത്.

loader