ഹര്‍ത്താല്‍ താലൂക്ക് പ്രദേശത്ത് മാത്രം   രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കിനെ നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇന്ന്. താലൂക്ക് പ്രദേശത്ത് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു. 

താലൂക്കിനെ തിരുവനന്തപുരം ഡിവിഷനില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന സംഘടനകള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടിരുന്നു. താലൂക്ക് പ്രദേശത്തെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്ന് സര്‍വ്വീസ് നടത്താന്‍ അുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ തടയില്ലെന്നും എന്നാല്‍ ഈ സര്‍വ്വീസുകളെ താലൂക്കിലെ ഡിപ്പോകളില്‍ കയറാന്‍ അനുവദിക്കില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.