വടക്കനാട് കാട്ടുകൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് ഇറങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്.
കല്പ്പറ്റ: വയനാട്ടില് നാളെ യുഡിഎഫും ബിജെപിയും നടത്താനിരുന്ന ഹര്ത്താല് ഒഴിവാക്കി. കാട്ടാനയുടെ ആക്രമണത്തില് 11കാരന് മരിച്ച സംഭവത്തില് പ്രതിഷേധിച്ചും ആക്രമണ സ്വഭാവമുള്ള വടക്കനാട് കൊമ്പന് എന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. വടക്കനാട് കാട്ടുകൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന് പ്രിന്സിപ്പല് ഫോറസ്റ്റ് കണ്സര്വേറ്ററുടെ ഉത്തരവ് ഇറങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ഹര്ത്താല് പിന്വലിച്ചത്.
