ഹരിയാന ബലാൽസംഗക്കേസിൽ ആദ്യ അറസ്റ്റ്. പ്രതികളിലൊരാളായ നിഷുവിനെ അന്വേഷണസംഘം പിടികൂടി. രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു. പെൺകുട്ടിയ്ക്ക് സർക്കാർ നൽകിയ നഷ്ടപരിഹാരം കുടുംബം നിരസിച്ചു. ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് കേസിലെ മുഖ്യപ്രതികളിലൊരാളായ നിഷു ഫോഗതിനെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 

ദില്ലി: ഹരിയാന ബലാൽസംഗക്കേസിൽ ആദ്യ അറസ്റ്റ്. പ്രതികളിലൊരാളായ നിഷുവിനെ അന്വേഷണസംഘം പിടികൂടി. രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു. പെൺകുട്ടിയ്ക്ക് സർക്കാർ നൽകിയ നഷ്ടപരിഹാരം കുടുംബം നിരസിച്ചു. ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് കേസിലെ മുഖ്യപ്രതികളിലൊരാളായ നിഷു ഫോഗതിനെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 

വിവരം പുറത്തറിഞ്ഞതോടെ നിഷു ഒളിവിൽ പോയിരുന്നു. ഇയാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ പദ്ധതിയിട്ടതെന്നും പെൺകുട്ടി അവശനിലയിലായപ്പോൾ പൊലീസിനെ വിളിച്ചുവരുത്തിയതെന്നും അന്വേഷണസംഘത്തലവൻ വ്യക്തമാക്കി.
സൈനികനായ പങ്കജ്, മനീഷ് എന്നിവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

സ്വന്തം ഗ്രാമത്തില്‍ താമസിക്കുന്ന പ്രതികളുടെ വിവരങ്ങള്‍ പെണ്കുട്ടി തന്നെ പൊലീസിന് കൈമാറിയിരന്നു. എന്നാല്‍ 14 മണിക്കൂര്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്ന ലോക്കല്‍ പൊലീസിന്‍റെ അനാസ്ഥയാണ് പ്രതികളെ ഒളിവില്‍പോകാന്‍ സഹായിച്ചത്. പ്രതികളെ സഹായിച്ച ഡോക്ടറെയും, പെൺകുട്ടിയെ പ്രതികൾ തടവിൽ വച്ച കെട്ടിടത്തിന്‍റെ ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

കഴിഞ്ഞ വർഷത്തെ സിബിഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടി, പ്രസിഡന്‍റിന്‍റെ അവാർഡ് നേടിയ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയ്ക്ക് ഹരിയാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കുടുംബം നിരസിച്ചു. പണം വേണ്ട, നീതി മതിയെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.