ദില്ലി: ഹരിയാന ഗുരുഗ്രാമിലെ റയാന്‍ സ്കൂളില്‍ ഏഴ്വയസ്സുകാരന്‍ കൊല്ലപ്പെട്ട കേസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സിബിഐ കസ്റ്റഡിയില്‍ എടുത്തു. വിദ്യാര്‍ത്ഥിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഹരിയാനയിലെ ബോണ്ടസി ഗ്രാമത്തിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. 

കുട്ടിയുടെ മരണത്തെ തുടര്‍ന്ന് സ്കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. മകന്‍ പ്രഥുമന്‍ താക്കൂറിന്‍റെ മരണത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് വരുണ്‍ ചന്ദ്ര താക്കൂര്‍ ഹര്‍ജി നല്‍കിയിരുന്നു. രാവിലെ മകനെ സ്കൂളില്‍ കൊണ്ടുവന്ന് ജോലിക്ക് പോയ പിതാവ് വരുണ്‍ താക്കൂറിന് മിനിറ്റുകള്‍ക്കുള്ളില്‍ സ്കൂളില്‍ നിന്ന് ഫോണ് വരികയായിരുന്നു. തുടര്‍ന്നാണ് മകന്‍ കൊല്ലപ്പെട്ട വിവരം പിതാവ് അറിയുന്നത്.